രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡനക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡനക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി. ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നിരിക്കാമെന്ന മുന്‍ ജസ്റ്റിസ് എജെ പട്‌നായിക്കിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. രണ്ടുവര്‍ഷം മുന്‍പുളള പരാതിയായതിനാല്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഗോഗോയിയുടെ എന്‍ആര്‍സി അടക്കമുളള വിഷയങ്ങളിലെ തീരുമാനങ്ങളും കാഴ്ച്ചപ്പാടുകളുമാവാം അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതിനു കാരണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 2019-ല്‍ ഉയര്‍ന്നുവന്ന ലൈംഗീകാരോപണങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഉത്സവ് ബെയ്ന്‍സ് എന്ന അഭിഭാഷകന്റെ പരാതിയെത്തുടര്‍ന്നാണ് കേസില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്.

2018 ഒക്ടോബറില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്‍ഡായി ജോലി ചെയ്യുന്നതിനിടെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താല്‍പ്പര്യങ്ങളോടെ സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഗോഗോയ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

അതേസമയം, ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണ്ണാവസ്ഥയിലാണെന്നും നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും കഴിഞ്ഞ ദിവസം രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന കേസുകളെ മുന്‍നിര്‍ത്തിയായിരുന്നു ഗോഗോയ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More