ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം തരാമെന്നും ഫണ്ട് ചോദിച്ചു വന്നവരോട് വ്യക്തമായി പറഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു.

മുമ്പ് അവര്‍ ഇഷ്ടികക്ക് വേണ്ടി പണം പിരിച്ചിരുന്നു. പിന്നീട് ഇഷ്ടിക അയോധ്യക്ക് വെളിയില്‍ എറിഞ്ഞു. വാങ്ങിയ പണത്തിന് എന്നെങ്കിലും അവര്‍ കണക്ക് നല്‍കിയിരുന്നോയെന്നും സിദ്ധരാമയ്യ ചോദിച്ചു. രാമക്ഷേത്രത്തിന് പണംപിരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്.ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. ആരാണ് ഇവര്‍ക്ക് ഫണ്ട് പിരിക്കാന്‍ അനുവാദം നല്‍കിയതെന്നും പണം പിരിക്കുന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്നും കുമാരസ്വാമി ചോദിച്ചിരുന്നു. ആളുകളുടെ വികാരം ചൂഷണം ചെയ്ത് പണം പിരിക്കുകയാണെന്നും പണം തരാത്തവരുടെ വീടുകള്‍ നാസി സ്‌റ്റൈലില്‍ പ്രത്യേകം രേഖപ്പെടുത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

അതേസമയം, കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ 100 കോടി രൂപയോളം സമാഹരിച്ചതായി ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽനിന്ന്  5,00,100 രൂപ സ്വീകരിച്ചുകൊണ്ടാണ് ധനശേഖരണം ആരംഭിച്ചത്. ഫെബ്രുവരി 27 വരെയാണ് ധനശേഖരണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More