ഒടുവില്‍ ഗാല്‍വനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന

ബീജിംഗ്: ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 45ല്‍ അധികം പേരെ കാണാതായെന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചിരുന്നു.

ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഴുവന്‍ സൈനികരുടെയും പേരു വിവരങ്ങളും പുറത്തുവിട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്. 1975ന് ശേഷം ഇന്ത്യ- ചൈന ബോര്‍ഡറില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഗാല്‍വന്‍ ആക്രമണത്തിലായിരുന്നു.

Contact the author

International Desk

Recent Posts

International

'കണക്ക് തീര്‍ക്കാനുണ്ട്, ഇനി പിഴക്കില്ല'; മലാലക്ക് വീണ്ടും താലിബാന്‍റെ വധഭീഷണി

More
More
International

അഭ്യൂഹങ്ങള്‍ക്കു വിരാമം; കിം ജോങ് ഉന്നിന്റെ ഭാര്യ വീണ്ടും പൊതു വേദിയില്‍

More
More
International

ട്രംപിനെ കുരുക്കാന്‍ വീണ്ടും നാന്‍സി പെലോസി; കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷന്‍

More
More
International

ക്യാപിറ്റോൾ കലാപം: ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

More
More
International

നമ്മുടെ അന്നം ചൈന കൊണ്ടുപോകും- ബൈഡന്‍

More
More
International

റിപ്പബ്ലിക്കൻമാർപോലും കൈവിട്ടു; ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി സെനറ്റ്

More
More