‘നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു’; എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും യൂത്ത് കോൺഗ്രസ് കൊലവിളി. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നുതുടങ്ങുന്ന ഭീഷണി മുദ്രാവാക്യത്തോടെയുള്ള യൂത്ത് കോണ്‍ഗ്രസ് റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തില്‍ നടത്തിയ പ്രകടനത്തിലാണ് ഈ കൊലവിളി മുദ്രാവാക്യം. എന്നാല്‍, പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. 

കഴിഞ്ഞ ബുധനാഴ്ചയാണ് കല്യോട്ട് വെച്ച് സംഭവം നടന്നത്. അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ എത്തിച്ചേർന്നിരുന്നു. കല്യോട്ടേയ്ക്ക് പ്രകടനവുമായെത്തിയ ഒരു കൂട്ടം പ്രവർത്തകരാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. പ്രകടനത്തിൽ സിപിഎം നേതാക്കൾക്കെതിരെയും കൊലവിളി ഉയർന്നു.

‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രവർത്തകരെ തടയാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. കേസിലെ മുഖ്യപ്രതി സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരന് എതിരെയും പ്രകടനത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More