‘ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി’; മോഹൻലാൽ

ദൃശ്യം 2 സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ദൃശ്യം 2ന് നൽകുന്ന സ്നേഹവും പിന്തുണയും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോഹൻലാൽ ആരാധകർക്ക് നന്ദി പറഞ്ഞത്. 

നിങ്ങളെപ്പോഴും എനിക്ക് നൽകി വരുന്ന സ്നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്.എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടും സ്നേഹവും എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു. ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങൾ സംരക്ഷിക്കുന്ന ഈ രഹസ്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ കാണൂ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിൽ... മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ ചോര്‍ന്നു. ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ആവശ്യപ്പെട്ടു. 'വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ ടെലിഗ്രാം അടക്കമുള്ളവയില്‍ ലഭ്യമാകുന്നു. നിരവധിയാളുകള്‍ ഉപജീവനം നടത്തുന്ന ഒരു മേഖലയാണ് സിനിമ. സര്‍ക്കാര്‍ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കണം' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Contact the author

Film Desk

Recent Posts

Film Desk 3 days ago
Cinema

വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

More
More
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

More
More
Cinema

'ഗംഭീരം! ശരിക്കും ഗംഭീരം!'; ദൃശ്യം 2 നിര്‍ബന്ധമായും കാണണമെന്ന് അശ്വിന്‍

More
More
Film Desk 6 days ago
Cinema

'ഭീഷ്മ പർവ്വം' തുടങ്ങി; മമ്മൂട്ടി ഗ്യാങ്സ്റ്ററുടെ റോളിൽ?

More
More
Film Desk 1 week ago
Cinema

ദൃശ്യം - 2 ചോര്‍ന്നു; സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജീത്തു ജോസഫ്

More
More
Cinema

'ജല്ലിക്കട്ട്' പുറത്ത്; ഓസ്കാറിനു പരിഗണിക്കുന്ന ചുരുക്കപ്പട്ടികയില്‍ പേരില്ല

More
More