വനിതകളുടെ ട്വന്റി 20 ലോകകപ്പ് ഓസ്ട്രേലിയക്ക്

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ കളിമറന്നപ്പോള്‍ ആഞ്ഞടിച്ചു കളിച്ച ഓസ്‌ട്രേലിയന്‍ വനിതാ ടീമിന് അഞ്ചാം ട്വന്റി 20 ലോകകപ്പ് കിരീടം. 185 റൺസ്  വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇന്ത്യ 19.1 ഓവറിൽ 99 റൺസിന് പുറത്തായി. ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു ഇത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഓസ്ട്രേലിയന്‍ ബോളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ നാലിന് 184 റൺസ് നേടി. 39 പന്തിൽ 75 റൺസടിച്ച അലീസ ഹീലിയാണ് ഇന്ത്യൻ ബൌളർമാരെ അടിച്ചൊതുക്കിയത്. മറ്റൊരു ഓപ്പണർ ബെത്ത് മൂണി പുറത്താകാതെ 78 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി ദിപ്തി ശർമ്മ രണ്ട് വിക്കറ്റ് നേടി. ഇന്ത്യന്‍ നിരയില്‍നിന്നും എടുത്തു പറയത്തക്ക പ്രകടനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം തന്നെ നിരാശപ്പെടുത്തി. അഞ്ച് പന്തു ബാക്കിനിൽക്കെയാണ് ഇന്ത്യ 99-ന് ഓൾ ഔട്ടായത്. 

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More