മധ്യപ്രദേശിന്റെ 'ലവ് ജിഹാദ്' ഓർഡിനൻസിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

ഡല്‍ഹി: മതപരിവർത്തനം നിയന്ത്രിക്കുന്ന വിവാദമായ മധ്യപ്രദേശ് ഓർഡിനൻസിന്റെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരസിച്ചു. ഹര്‍ജിക്കാരനായ വിശാൽ താക്കറിനോട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 'വിഷയത്തില്‍ ഹൈക്കോടതിയുടെ തീരുമാനം അറിയാന്‍ താല്പര്യമുണ്ട്. സമാനമായ ഹര്‍ജികള്‍ നേരത്തെയും ഹൈകൊടതിലേക്ക് തിരിച്ചയച്ചിട്ടുണ്ട് എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എസ്. ബോപണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.

മത പരിവർത്തനത്തിന് ശിക്ഷ വിഭാവനം ചെയ്യുന്ന​ ധർമ്മ സ്വതന്ത്ര്യ2020 (മതസ്വാതന്ത്ര്യ) ബില്ലാണ് മധ്യപ്രദേശ് മന്ത്രിസഭ പാസാക്കിയത്. പുതിയ ബില്ലനുസരിച്ച് നിർബന്ധിത മത പരിവർത്തനത്തിന് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും. പ്രായപൂർത്തിയാകാത്ത ആളുകൾ, സ്ത്രീകൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വരെ തടവും കുറഞ്ഞത് അൻപതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും.

എന്നാല്‍ യുപിയിലെ നിയമത്തിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തുന്നയാൾ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകണമെന്ന നിബന്ധന മധ്യപ്രദേശിലെ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം മതപരിവര്‍ത്തനത്തിനായി ഏത് പുരോഹിതനെയാണോ സമീപിക്കുന്നത് അവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം എന്നാണ് നിയമം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More