നൂറു കോടി പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്കിംഗ് ഭീഷണിയില്‍

വാഷിങ്ങ്ടന്‍: സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സംരക്ഷണമില്ലാത്ത പഴയ ഫോണുകള്‍ ഹാക്കിംഗ് ഭീഷണിയിലെന്ന് സൈബര്‍ സുരക്ഷാ പഠനം. സൈബര്‍ സുരക്ഷാ നിരീക്ഷകരായ വിച്ച് പുറത്തു വിട്ട വിവരമനുസരിച്ച് 2012-ലോ അതിന് മുന്‍പോ ഉള്ള ഫോണുകള്‍ക്ക് സെക്യൂരിറ്റി  അപ്ഡേറ്റുകളുടെ സംരക്ഷണമില്ല. അക്കാരണത്താല്‍ അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കണക്കനുസരിച്ച് 100- കോടി ഫോണുകളെങ്കിലും ഹാക്കിംഗ് ഭീഷണിയിലാണ്.

വിവരങ്ങള്‍ ചോര്‍ന്നു പോകുക, മാല്‍വെയര്‍ ആക്രമണം, റാന്‍സംവെയര്‍  ആക്രമണം എന്നിവയാണ് ഇത്തരം ഫോണുകള്‍ക്കെതിരെ നടക്കാന്‍ സാധ്യതയുള്ള ഹാക്കിംഗ് രീതികള്‍. ആന്‍റീ വൈറസ് ലാബ് എ. വി. കാമ്പാരിറ്റീവ്സിന്‍റെ സഹായത്തോടെ വിച്ച് നടത്തിയ പഠന പ്രകാരം സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സംരക്ഷണമില്ലാത്ത എല്ലാ ഫോണുകളും ഹാക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ പഠന ഫലം വിച്ച് ഗൂഗിളിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് ഗൌരവത്തില്‍ എടുക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.

ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഹാക്കിങ്ങിന് ഇരയാകുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിച്ച് കമ്പ്യൂട്ടിംഗ് എഡിറ്റര്‍ കേറ്റ് ബെവന്‍ പറഞ്ഞു. ഇത് തടയാന്‍ ഗൂഗിളും ഫോണ്‍ കമ്പനികളും സെക്യൂരിറ്റി അപ്ഡേറ്റുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങളുടെയും സെക്യുരിറ്റി അപ്ഡേറ്റുകള്‍ സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്താന്‍ ശക്തമായ നിയമനിര്‍മാണം നടക്കേണ്ടതുണ്ടെന്നാണ് വിച്ച് ഗവേഷണ സംഘം മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശം. 

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More