'ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്ന് ശിവസേന

ഡല്‍ഹി: 'ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ടൂള്‍ക്കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ അവര്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

ആക്ടിവിസ്റ്റിന്റെ അറസ്റ്റിനെക്കുറിച്ച് ഡല്‍ഹി പൊലീസ് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ കുറ്റകൃത്യം ചെയ്താല്‍ അവരുടെ പ്രായം, ലിംഗം, തൊഴില്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമുളള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനു പിന്നാലെയാണ് സഞ്ജയത് റാവത്തിന്റെ പ്രതികരണം.

ഒരു ഇരുപത്തിയൊന്നുകാരി സാമൂഹിക പ്രവര്‍ത്തക രാജ്യത്തിന് ഭീഷണിയാവുകയാണെന്ന് കേന്ദ്രത്തിന് തോന്നുന്നുണ്ടോ, പത്തും പതിനഞ്ചും ഇരുപതും വയസുളള കുട്ടികള്‍ ഭീഷണിയാവാന്‍ മാത്രം ദുര്‍ബലമാണോ രാജ്യം എന്നും സഞ്ജയ് റാവത്ത് ചോദിച്ചു. വിഷയത്തില്‍ തുറന്ന ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ അനുകൂലിച്ചുകൊണ്ടുളള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ക്കിറ്റ് ഷെയര്‍ ചെയ്തതിന് ഫെബ്രുവരി 13-നാണ് ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ദിശ രവിയെ  മൂന്ന് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More