'ഭീഷ്മ പർവ്വം' തുടങ്ങി; മമ്മൂട്ടി ഗ്യാങ്സ്റ്ററുടെ റോളിൽ?

13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന 'ഭീഷ്മ പർവ്വം' സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. നസ്രിയ നസീമും ജ്യോതിര്‍മയിയും ചേര്‍ന്ന് ക്ലാപ് ബോര്‍ഡ് അടിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. എറണാകുളത്ത് വെച്ചാണ് ചിത്രീകരണം. മമ്മൂട്ടി നാളെ ചിത്രത്തിന്‍റെ ഭാഗമാകും. മമ്മൂട്ടിക്കൊപ്പം നദിയ മൊയ്ദുവും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

അപ്രതീക്ഷിതമായിട്ടായിരുന്നു ഭീഷ്മപർവ്വതത്തിന്റെ പോസ്റ്റർ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. സിനിമയിൽ ഒരു ഗ്യാങ്സ്റ്ററുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നത്. ബോളിവുഡ് നടന്മാരായ ഹൃഥ്വിക് റോഷൻ, രൺവീർ സിംഗ് തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയുടെ ഹയർ സ്റ്റൈൽ സെറ്റ് ചെയ്തത്.

അ​മ​ൽ​ ​നീ​ര​ദ് ​പ്രൊ​ഡ​ക്ഷൻ​സി​ന്‍റെ​ ​ബാ​ന​റി​ൽ​ ​അ​മ​ൽ​ ​നീ​ര​ദ് ​തന്നെ​യാ​ണ് ​ഭീ​ഷ്മ​പ​ർ​വം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ദേവദത്ത് ഷാജി, രവി ശങ്കർ , ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ഒ​രു​ ​വ​ൻ​ ​താ​ര​നി​ര​ ​ത​ന്നെ​ ​ചി​ത്ര​ത്തി​ല​ണി​നി​ര​ക്കു​ന്നു​ണ്ട്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. 

മാര്‍ച്ച് 4ന് പുറത്തിറങ്ങുന്ന ദ പ്രീസ്റ്റാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. കോവിഡ് പ്രതിസന്ധിക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയാണ് ദ പ്രീസ്റ്റിന്‍റെ സംവിധായകന്‍.

Contact the author

Film Desk

Recent Posts

Film Desk 3 days ago
Cinema

വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

More
More
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

More
More
Cinema

'ഗംഭീരം! ശരിക്കും ഗംഭീരം!'; ദൃശ്യം 2 നിര്‍ബന്ധമായും കാണണമെന്ന് അശ്വിന്‍

More
More
Film Desk 1 week ago
Cinema

‘ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി’; മോഹൻലാൽ

More
More
Film Desk 1 week ago
Cinema

ദൃശ്യം - 2 ചോര്‍ന്നു; സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജീത്തു ജോസഫ്

More
More
Cinema

'ജല്ലിക്കട്ട്' പുറത്ത്; ഓസ്കാറിനു പരിഗണിക്കുന്ന ചുരുക്കപ്പട്ടികയില്‍ പേരില്ല

More
More