രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ ചേർന്ന് സ്വീകരിക്കും. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂരിൽ എത്തും. തുടർന്ന് റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.

22 ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.30 ഓടെ ട്രാക്ടർ റാലിക്ക് നേതൃത്വം നൽകും. തൃക്കൈപ്പറ്റ മുതൽ മുട്ടിൽ ബസ് സ്റ്റോപ്പ്‌ വരെ 6 കിലോ മീറ്റർ ആണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ശേഷം കർഷക സംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് 2 മണിയോടെ വയനാട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് തിരിക്കും. 4.30 ന് വാണിയമ്പലം റെയിൽവേ പ്ലാറ്റ്ഫോം ഉദ്ഘാടനം, 5.30 ന് ചെറുകോട്‌ വനിതാ സഹകരണ സംഘം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, 7 മണിക്ക്‌ നിലമ്പൂരിൽ ആദിവാസി സംഗമം ഉദ്ഘാടനം തുടങ്ങിയ പരിപാടികളോടെ അന്നേ ദിവസത്തെ സന്ദർശനം പൂർത്തിയാക്കും.

23 ന് രാവിലെ 10.30 ന് എടവണ്ണ ഓർഫനേജ്‌ പോളി ടെക്നിക്‌ സ്കൂൾ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും. 11.30 സീതിഹാജി മെമ്മോറിയൽ ക്യാൻസർ സെന്‍റർ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി 12.30 ന് കുഴിമണ്ണ ഹൈടെക്‌ സ്കൂൾ ഉദ്ഘാടനം നിർവഹിക്കുന്നതോടെ വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ അദ്ദേഹത്തിന്‍റെ പരിപാടികൾ പൂർത്തിയാക്കും.

Contact the author

National Desk

Recent Posts

Web Desk 20 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More