ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല: എ. വിജയരാഘവന്‍

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വോട്ട് വേണ്ട എന്ന് പറയുന്നതല്ല രാഷ്ട്രീയ ഭാഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്ന് പോവുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളുടെ ഒപ്പമാണ് കോണ്‍ഗ്രസ് സഞ്ചരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധി എംപിക്കെതിരെയും വിജയരാഘവന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനായില്ലെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയുടെ വേഗത കൂട്ടാന്‍ കാരണമായി. കേരളത്തില്‍ വന്ന നോമിനേഷന്‍ കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളര്‍ച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷെ പ്രതിപക്ഷ നേതാവ് പോലും ആകാന്‍ കഴിഞ്ഞില്ല. അതിനുള്ള സീറ്റ് പോലും കിട്ടിയില്ല. സ്വയം പരാജിതനാവുകയായിരുന്നു - വിജയരാഘവന്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി സര്‍ക്കാര്‍ കരാറുണ്ടെക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണവും വിജയരാഘവന്‍ തള്ളി. എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്നാണ് വിജയരാഘവന്റെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More