'ഗംഭീരം! ശരിക്കും ഗംഭീരം!'; ദൃശ്യം 2 നിര്‍ബന്ധമായും കാണണമെന്ന് അശ്വിന്‍

ദൃശ്യം 2 കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍റെ ആവേശത്തോടെയുള്ള ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. "ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം!! ശരിക്കും ഗംഭീരം" എന്നാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്.

സബ് ടൈറ്റിലോടെ ആമസോണ്‍ പ്രൈം വഴി ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയതോടെ മലയാളം ഒറിജിനല്‍ റിലീസ് ദിവസം തന്നെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കും കാണാനായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Film Desk 3 days ago
Cinema

വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

More
More
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

More
More
Film Desk 6 days ago
Cinema

'ഭീഷ്മ പർവ്വം' തുടങ്ങി; മമ്മൂട്ടി ഗ്യാങ്സ്റ്ററുടെ റോളിൽ?

More
More
Film Desk 1 week ago
Cinema

‘ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി’; മോഹൻലാൽ

More
More
Film Desk 1 week ago
Cinema

ദൃശ്യം - 2 ചോര്‍ന്നു; സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജീത്തു ജോസഫ്

More
More
Cinema

'ജല്ലിക്കട്ട്' പുറത്ത്; ഓസ്കാറിനു പരിഗണിക്കുന്ന ചുരുക്കപ്പട്ടികയില്‍ പേരില്ല

More
More