കര്‍ഷകര്‍ കൂട്ടം കൂടി പ്രതിഷേധിക്കുന്നതുകൊണ്ടു മാത്രം നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല- കേന്ദ്ര കൃഷി മന്ത്രി

ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍. ജനം കൂട്ടം കൂടി പ്രതിഷേധിക്കുന്നതുകൊണ്ടു മാത്രം നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഷികനിയമങ്ങളില്‍ എവിടെയാണ് കര്‍ഷകവിരുദ്ധമായ വ്യവസ്ഥകളുളളതെന്ന് പറയണമെന്നും അദ്ദേഹം കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.

കര്‍ഷക യൂണിയനുകളുമായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ 12 ചര്‍ച്ചകളും പരാജയമായിരുന്നു. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകരുടെ പ്രതിഷേധം 89-ദിവസം പിന്നിട്ടു. നവംബര്‍ 26-ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കാനായി നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശവും കര്‍ഷകര്‍ തളളി.

തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പൊലീസും ഒരു സംഘം കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കാര്‍ഷികനിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാതെ തിരികെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കുകയും താങ്ങുവില ഉറപ്പാക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More