തിരുവനന്തപുരം: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മാണി സി. കാപ്പന് പ്രസിഡന്റായും ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായു തെരഞ്ഞെടുത്തു.
പാലായില്‍ രണ്ടിലയല്ല, ആര് സ്ഥാനാര്‍ത്ഥി എന്നതാണ് വിഷയമെന്നും യുഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും കാപ്പന് പറഞ്ഞു. എല്‍ഡിഎഫ് തന്നോട് കാണിച്ചത് അനീതിയാണ്. കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചുപോകാനാണ് തന്റെ തീരുമാനമെന്ന് നേരത്തെ മാണി സി കാപ്പന് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണെന്നും കാപ്പന് പറഞ്ഞു. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി. കാപ്പന് പറഞ്ഞിരുന്നു.