ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈക്കിള്‍ റാലി

ഭോപ്പാല്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈക്കിള്‍ റാലി. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൈക്കിളുകളില്‍ വന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതിഷേധം. കോണ്‍ഗ്രസ് എംഎല്‍എമാരായ പിസി ശര്‍മ്മ, ജിതു പട്വാരി, കുനാല്‍ ചൗദരി, ശശാങ് ഭാര്‍ഗവ, ആരിഫ് മസൂദ് തുടങ്ങിയവര്‍ നഗരത്തിലെ വ്യാപം സ്‌ക്വയറില്‍ നിന്നാണ് നിയമസഭാ മന്ദിരത്തിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തിയത്.

കഴിഞ്ഞ യുപിഎ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്ക് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില കുറവായിരിക്കുമ്പോഴും ഇന്ധനവില ഉയര്‍ന്ന നിരക്കിലാണെന്ന് പിസി ശര്‍മ്മ പറഞ്ഞു. യുപിഎ ഭരണകാലത്ത് ഇന്ധനവില വര്‍ദ്ധനക്കെതിരെ സൈക്കിളോടിച്ച് പ്രതിഷേധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇപ്പോഴും സൈക്കിളോടിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുളള മൂല്യവര്‍ധിത നികുതി വര്‍ദ്ധിപ്പിച്ചിരുന്നതായി മധ്യപ്രദേശ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുളള കോണ്‍ഗ്രസ് നേതാക്കളുടെ നാടകമാണ് സൈക്കിള്‍ റാലിയെന്നും പ്രതിഷേധം യഥാര്‍ത്ഥമാണെങ്കില്‍ അവര്‍ എല്ലാ ദിവസവും സൈക്കിള്‍ ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 26-വരെയാണ് മധ്യപ്രദേശ് നിയമസഭയില്‍ ബജറ്റ് സമ്മേളനം.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 8 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 9 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More