കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം:  ബിജെപിയിൽ ചേരാൻ കെ സുരന്ദ്രേൻ ക്ഷണിച്ചെന്ന് സിപിഎം നേതാവും കോഴിക്കോട് കോർപ്പറേഷൻ മുൻമേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. രണ്ട് മാസം മുമ്പാണ് കോഴിക്കോട്ടെ തന്റെ വീട്ടിൽലെത്തി സുരേന്ദ്രൻ  സന്ദർശിച്ചതെന്നും തോട്ടത്തിൽ രവീന്ദ്രൻ വെളിപ്പെടുത്തി. ക്ഷണം താൻ നിരസിച്ചെന്നും ബിജെപിയുടെ നയങ്ങളുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും സുരേന്ദ്രനെ അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ പറ‍ഞ്ഞു.

തന്നെപ്പോലെയുള്ള വിശ്വാസികൾ ബിജെപിയിൽ ചേരണമെന്നാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടത്. താൻ വിശ്വാസിയായ കമ്യൂണിസ്റ്റാണ്. വിശ്വാസിക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ യാതൊരു പ്രതിസന്ധിയും ഇല്ല. വിശ്വാസം എന്നത് വ്യക്തിപരമായ വ്യത്യസ്തമായ അനുഭവമാണ്. പാർട്ടിയിൽ വരുമ്പോൾ താൻ വിശ്വാസി ആയിരുന്നില്ല.അച്ഛനുമായി ബന്ധപ്പെട്ടുണ്ടായ ചില അനുഭവങ്ങളാണ് തന്നെ വിശ്വാസിയാക്കിയത്. സത്യത്തോട് പൊരുത്തപ്പെട്ട് മാത്രമെ തനിക്ക് ജീവിക്കാനാവുകയുള്ളു.  സുരേന്ദ്രനുമായി അടുത്ത പരിചയമുണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുമ്പ് മറ്റ് പാർട്ടികളിലെ പ്രമുഖർ ബിജെപിയിലെത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു.  ഇതിന് പിന്നാലെയാണ് തോട്ടത്തിൽ രവീന്ദ്രനെ സുരേന്ദ്രൻ സന്ദർശിച്ച് ബിജെപിയിലേക്ക് ക്ഷണിച്ചത്. 

അതേസമയം തോട്ടത്തിൽ രവീന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ ഉൾപ്പെടെ നിരവധിയാളുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബിജെപിയിൽ വരുന്നതിനെ കുറിച്ച് തോട്ടത്തിൽ രവീന്ദ്രനുമായി ചർച്ച നടത്തിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

Contact the author

Web Desk

Recent Posts

News Desk 5 hours ago
Keralam

പി. സി. ജോര്‍ജ് കേരള രാഷ്ട്രീയത്തിന്‍റെ ജീര്‍ണ്ണതയുടെ പ്രതീകം - എം. എന്‍. കാരശ്ശേരി

More
More
Web Desk 5 hours ago
Keralam

ഘടകകക്ഷികളില്‍ നിന്ന് സിപിഎം സീറ്റ് തിരിച്ചുപിടിക്കില്ല; 10 നകം സ്ഥാനാര്‍ഥി നിര്‍ണ്ണയം

More
More
Web Desk 6 hours ago
Keralam

പി. സി. ജോര്‍ജ്ജ് വാ തുറന്നാല്‍ കക്കൂസ് നാണിക്കും - റിജില്‍ മാക്കുറ്റി

More
More
Web Desk 6 hours ago
Keralam

വാളയാര്‍ കേസ് അട്ടിമറി: പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു

More
More
Web Desk 6 hours ago
Keralam

മത്സ്യസമ്പത്തും ആരോഗ്യവും വില്‍ക്കാനുള്ള നീക്കം കയ്യോടെ പിടികൂടി - രമേശ്‌ ചെന്നിത്തല

More
More
Web Desk 1 day ago
Keralam

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാന്‍ 150 കോടി രൂപയുടെ പദ്ധതി; ഒന്നാം ഘട്ടത്തിന് തുടക്കമായി

More
More