കടലിലിറങ്ങി വല വലിച്ച് രാഹുല്‍; മത്സ്യത്തൊഴിലാളികളുടെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയ രാഹുല്‍ വല വലിക്കുന്നതിനും, വല ഒതുക്കുന്നതിനും സഹായിച്ചു. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്. പുലർച്ചെ 5.15 ഓടെയാണ് രാഹുൽ കടലിലേക്ക് പുറപ്പെട്ടത്. കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. 

മല്‍സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് പിന്നീട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും. തൊഴിലാളികളുെട അധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുള്ളവരാണെന്നും മത്സ്യത്തൊഴിലാളികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു. 

കൊല്ലം തങ്കശേരി കടപ്പുറത്തായിരുന്നു സംവാദം. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം മൽസ്യതൊഴിലാളികള്‍ പങ്കെടുത്തു. മല്‍സ്യത്തൊഴിലാളികളെ മുന്‍പും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് സന്ദര്‍ശനം മാറ്റി.  സുരക്ഷാകാരണങ്ങളാവാം കാരണമെന്നും രാഹുൽ പറഞ്ഞു. 

Contact the author

News Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More