ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കാല്‍നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ തലശേരിയില്‍ മേള സംഘടിപ്പിക്കുന്നത്. ആറു തിയേറ്ററുകളിലായി എണ്‍പത് സിനിമകളാണ് തലശ്ശേരി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ബോസ്നിയന്‍ സിനിമ 'ക്വവാഡീസ് ഐഡ'യാണ്.

ബോസ്നിയന്‍ വംശീയ കലാപം പ്രമേയമാക്കിഎടുത്ത ജാസ്മില സബാനിക്കയുടെ ഈ ചിത്രത്തെ നിറഞ്ഞ സദസ്സ് കയ്യടികളോടെ ഏറ്റുവാങ്ങി. ബോസിയയുടെ അഭ്യന്തര കലാപകാലത്തെ ചിത്രീകരിക്കുന്ന ക്വവാഡീസ് ഐഡ മുഖ്യകഥാപാത്രാമായ ഐഡയുടെ സഞ്ചാരത്തിലൂടെയാണ് കഥപറയുന്നത്. കലാപം ബാക്കിയാക്കുന്ന കൊടിയ യാതനകളുടെ നേര്‍ചിത്രമവതരിപ്പിക്കുകയാണ് തന്റെ സിനിമയിലൂടെ ജാസ്മില സബാനിക്ക. നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള 'ക്വവാഡീസ് ഐഡ' രണ്ടു തിയറ്ററുകളിലായാണ് പ്രദര്‍ശിപ്പിച്ചത്.

ആദ്യമായി തലശ്ശേരിയിലെത്തിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വലിയ ആഹ്ളാദത്തോടെയാണ് വടക്കന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ വരവേറ്റത്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ഇന്ത്യന്‍ സര്‍ക്കസിന്റെയും തലസ്ഥാനമായിരുന്ന തലശ്ശേരിയില്‍ ബ്രിട്ടീഷുകാര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു. സമ്പന്നമായ ആ കലാ, കായിക, സാംസ്കാരിക, വൈദേശിക ബന്ധത്തിന്റെ പാരമ്പര്യമുള്ള തലശ്ശേരിയില്‍ മേള സംഘടിപ്പിച്ചത് ഏറ്റവും ഉചിതമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More