ബിജെപിയെ പിടിച്ചുകെട്ടും; അന്ധമായ മാര്‍ക്സിസ്റ്റ്‌ വിരോധമില്ല - ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബിജെപിയ്ക്ക് ഒരിക്കലും കേരളം കിട്ടില്ലെന്നും അവര്‍ ലക്ഷ്യം വെയ്ക്കുന്നത് പ്രതിപക്ഷമില്ലാത്ത രാജ്യമാണെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാതൃഭൂമി ലേഖകന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പുതുച്ചേരിയില്‍ സര്‍ക്കാരിനെ വീഴ്ത്തിയ ബിജെപി നടപടി പരാമര്‍ശിച്ചുകൊണ്ടാണ്‌ ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന.

ബിജെപിയെ പിടിച്ചുകെട്ടും 

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഇതിലേറെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന 1984 ല്‍ പോലും കോണ്‍ഗ്രസ് അത്തരമൊരു മനോഭാവം പുലര്‍ത്തിയിട്ടില്ല. അതൊരു ജനാധിപത്യ സംസ്കാരത്തിന് ചേര്‍ന്ന മുദ്രാവാക്യമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ മണ്ണ് ബിജെപിക്ക് പറ്റിയതല്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകേണ്ടതില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിടിച്ചുകെട്ടാന്‍ കേരളത്തില്‍ യുഡിഎഫിന് കഴിയും. അന്ധമായ മാര്‍ക്സിസ്റ്റ്‌ വിരോധത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല - ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

സിപിഎമ്മിന്‍റെത് അവസരവാദപരമായ നിലപാട് 

ബിജെപിയുടെ കാര്യത്തില്‍ സിപിഎം എക്കാലത്തും സ്വീകരിച്ചത് അവസരവാദപരമായ നിലപാടാണ്. അവര്‍ 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ്സിനെതിരെ ഒന്നിച്ചു മത്സരിച്ചിട്ടുണ്ട്. 1989- വിശ്വനാഥ് പ്രതാപ് സിംഗിനെ പ്രധാനമാന്ത്രിയാക്കിയത് ബിജെപിയുടെ കൂടെ ചേര്‍ന്നല്ലേ? എന്നാല്‍ എക്കാലത്തും പരിപൂര്‍ണ്ണമായ ബിജെപി വിരുദ്ധ നിലപാട് സ്വീഎകരിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുണ്ട്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേമത്ത് ശശി തരൂര്‍ വരില്ല 

ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റായ നേമം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെത്തന്നെ നിര്‍ത്തി മത്സരിപ്പിക്കും. ബിജെപിക്ക് ഒരു മണ്ഡലത്തിലും പ്രാമുഖ്യം കിട്ടില്ല എന്ന് ഉറപ്പാക്കും - ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ശശി തരൂര്‍ നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്ത് ബിജെപിക്കെതിരെ ശക്തമായ പ്രവര്ത്ത‍നം നടത്തുന്ന നേതാവാണെന്നും നിലവില്‍ പാര്‍ലമെന്റ് അംഗമാണെന്നും ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. ശശി തരൂരിന് ദേശീയ തലത്തില്‍ വലിയ ദൌത്യങ്ങള്‍ നിറവേറ്റാനുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More