സൗദി അറേബ്യയില്‍ നാല് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരം പൂര്‍ണ്ണമായും അടച്ചു. നഗരത്തിലെ വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തീഫിലേക്കുള്ള പ്രവേശനവും ഇവിടെ നിന്നുള്ളവരുടെ പുറത്തേക്കുള്ള യാത്രയും താല്‍ക്കാലികമായി വിലക്കി.
മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്കി. വൈറസ് ബാധ തടയുന്നതിന് പ്രവിശ്യയിലെ മറ്റു ഭാഗങ്ങളിലും അതീവ ജാഗ്രതയും മുന്‍കരുതല്‍ നടപടികളുമാണ് ആരോഗ്യ മുന്‍സിപ്പല്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്.