മോദി സ്റ്റേഡിയം: ഗാലറി അദാനിക്കും അംബാനിക്കും! സത്യം പുറത്തുവരുന്നത് ഇങ്ങനെയാണ് - രാഹുല്‍ ഗാന്ധി

ഡല്‍ഹി: അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നല്‍കിയതിനും അദാനി, അംബാനി തുടങ്ങിയ കുത്തക കമ്പനികള്‍ക്ക് ഗാലറികള്‍ നല്‍കിയതിതിനും എതിരെ ശക്തമായ ആക്ഷേപമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.

'നാം രണ്ട് നമുക്ക് രണ്ട്' എന്ന കുടുംബാസൂത്രണത്തിന്റെ പരസ്യവാചകം ഹാഷ് ടാഗായി ചേര്‍ത്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.  സ്റ്റേഡിയത്തിലെ രണ്ട് ഗാലറികള്‍ക്ക് അദാനി ഏന്‍ഡ്, അംബാനി ഏന്‍ഡ് എന്ന് പേരു വെച്ചതിലൂടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് സത്യം പുറത്തുവരികയെന്നും അദാനി-അംബാനി-മോദി കൂട്ടുകെട്ടിനെ കളിയാക്കിക്കൊണ്ട് രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പേരു മാറ്റിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്ന് കീര്‍ത്തികേട്ട നേതാവുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്‍റെ പേര് മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപാതി രാമനാഥ് കൊവിന്ദ് പ്രഖ്യാപനം നടത്തിയത്. അഭ്യന്തര മന്ത്രി അമിത്ഷാ, മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ്‌ ഷാ, എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം പേര്‍ക്ക് ഇരുന്ന് കളികാണാന്‍ സൌകര്യമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം വലുപ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാമതാണ്‌.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 13 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 15 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 16 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More