പി. സി. ജോര്‍ജ്ജ് വാ തുറന്നാല്‍ കക്കൂസ് നാണിക്കും - റിജില്‍ മാക്കുറ്റി

തിരുവനന്തപുരം: പി സി ജോര്‍ജ്ജ് എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി രംഗത്തെത്തി. പി സി ജോര്‍ജ്ജ് വാ തുറന്നാല്‍ കക്കൂസ് പോലും നാണിച്ചുപോകുമെന്നാണ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഐക്യജനാധിപത്യ മുന്നണി ജിഹാദികളുടെ താവളമാണെന്നും മുസ്ലീം ലീഗ് ജിഹാദി പാര്‍ട്ടിയാണെന്നുമുള്ള പി സി ജോര്‍ജ്ജിന്‍റെ പ്രസ്താവനയോടാണ് റിജില്‍ മാക്കുറ്റി ഇങ്ങനെ രൂക്ഷമായി വിമര്‍ശിച്ചത്.

കേരള രാഷ്ട്രീയത്തിലെ വിഷം വമിക്കുന്ന മാലിന്യമാണ് പി സി ജോര്‍ജ്ജ് എന്നുപറഞ്ഞ റിജില്‍ മാക്കുറ്റി, ഇത്തവണയെങ്കിലും പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് കുറിച്ചാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തി തന്നെ പൊന്നാടയണിയിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജ്ജിനെ റിജില്‍ മാക്കുറ്റി തടഞ്ഞിരുന്നു. ഇയാളില്‍ നിന്ന് പൊന്നാടയണിയാന്‍ താല്പ്പര്യമില്ല എന്ന് പറഞ്ഞു മാറുകയായിരുന്നു. പി സി ജോര്‍ജ്ജിനെ യു ഡി എഫില്‍ എടുക്കുന്നതിനെതിരെ ഉമ്മന്‍ ചാണ്ടിയെ കണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലും, മുന്‍പന്തിയില്‍ ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്ന നേതാവാണ്  റിജില്‍ മാക്കുറ്റി. ‌തുടര്‍ന്നാണ്‌ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷ പരിഹാസവുമായി റിജില്‍ രംഗത്ത്‌ വന്നിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

കൊവിഡ്‌ ഒരാളില്‍നിന്ന് 15 പേരിലേക്ക് വരെ പകരാം; കര്‍ശന ജാഗ്രത വേണം - ഐ എം എ

More
More
Web Desk 1 day ago
Keralam

സിദ്ദീഖ് കാപ്പന് കൊവിഡ്- ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ശ്രീജ നെയ്യാറ്റിന്‍കര

More
More
Web Desk 1 day ago
Keralam

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകാം - ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

More
More
News Desk 1 day ago
Keralam

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

സമ്പൂര്‍ണ്ണ അടച്ചിടലില്ല; വാരാന്ത്യത്തില്‍ കര്‍ശന നിയന്ത്രണം

More
More
News Desk 2 days ago
Keralam

ആലപ്പുഴയിലെ തൃപ്പെരുന്തൂറ പഞ്ചായത്ത് ഭരണം ബിജെപിക്ക്

More
More