തമിഴ് ഭാഷ പഠിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് നരേന്ദ്രമോദി

ഡല്‍ഹി: ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ് ഭാഷ പഠിക്കാത്തത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ തമിഴ് സാഹിത്യത്തെയും കവിതയെയും പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ -6,ന് തമിഴ്‌നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നരേന്ദ്രമോദിയുടെ ഭാഷാ പരാമര്‍ശം. പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും സേവനമനുഷ്ടിച്ച നീണ്ട കാലയളവില്‍ എന്തെങ്കിലും നഷ്ടമായെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നരേന്ദ്രമോദിയുടെ മറുപടി. തമിഴ് പഠിക്കാത്തതില്‍ ഖേദിക്കുന്നു, വളരെ മനോഹരവും ലോകമെമ്പാടും ജനപ്രിയവുമായ ഭാഷയാണ് തമിഴ്, തമിഴ് സാഹിത്യത്തിന്റെ ഗുണങ്ങളെക്കുറിച്ചും തമിഴ് കവിതകളുടെ ആഴത്തെക്കുറിച്ചും പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പും തമിഴ് സംസാരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 2019-ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിങ്പിങുമായുളള അനൗപചാരിക കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരമ്പരാഗത തമിഴ് വേഷമായ വേഷ്ടിയായിരുന്നു ധരിച്ചിരുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ എ ഐ എ ഡി എം കെ സഖ്യത്തിലാണ് ബിജെപി. കാര്യമായ സ്വാധീനമില്ലാത്ത തമിഴകത്ത് പരമാവധി സീറ്റുകള്‍ കരസ്ഥമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. എ ഐ എ ഡി എം കെ മുന്നണി സീറ്റു ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 1 day ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More