ഇടതു-കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തും- അധീര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: ഇടതു-കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് പാര്‍ട്ടികളുടേതുമാത്രമായിരിക്കില്ലെന്ന് ഇവിടെ കൂടിയിരിക്കുന്ന ജനക്കൂട്ടം തെളിയിക്കുന്നുണ്ടെന്ന് അദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഈ രണ്ട് പാര്‍ട്ടികളെക്കൂടാതെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും സംസ്ഥാനത്ത് ഉണ്ടാവരുതെന്നാണ് ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് എന്നാല്‍ ഭാവിയില്‍ ബിജെപിയോ തൃണമൂലോ ഉണ്ടാവില്ല മഹാസഖ്യം മാത്രമേ നിലനില്‍ക്കുകയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ് മത്സരമാണ്‌ നടക്കുന്നത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് - സിപിഎം പാര്‍ട്ടികളുടെ അഖിലേന്ത്യാ നേതൃത്വങ്ങള്‍ സംസ്ഥാനത്തെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് സഖ്യത്തിനുള്ള അനുമതി നല്‍കിയത് ഫലമുണ്ടാക്കും എന്നാണ് ബംഗാളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More