ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് സ്വീകരിച്ചു. ഇന്ന് രാവിലെ (തിങ്കള്‍) ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സി (AIIMS) ലെത്തിയാണ് പ്രധാനമന്ത്രി വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചത്.
''ഞാന്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് എയിംസില്‍ നിന്ന് സ്വീകരിച്ചു. കൊവിഡിനെതിരായ ലോകത്തിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ എത്ര ഉത്സാഹത്തോടെയാണ് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിക്കുന്നത് എന്നത് എടുത്തുപറയേണ്ടുന്ന കാര്യമാണ്"
കൊവിഡ് വാക്സിന് എടുക്കുന്നതിന് തടസ്സമില്ലാത്ത എല്ലാവരും വാക്സിനെടുക്കണമെന്നും നമുക്കൊന്നായ് ഒരു കൊവിഡ് മുക്ത ഇന്ത്യ കെട്ടിപ്പടുക്കാം" എന്നും പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 1 (ഇന്ന്) മുതല്‍ രാജ്യത്ത് 60 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിക്കുകയാണ്. എന്തെങ്കിലും തരത്തില്‍ രോഗ ബാധിതരായ 45 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കും ഈ ഘട്ടത്തില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പ് നടത്തും