തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി

ഹൈദരാബാദ് : ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇറ്റൈഹാദുല്‍ മുസ്ലിമീന്‍( എ.ഐ.എം.ഐ.എം) തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി മേധാവി അസദുദ്ദീന്‍ ഒവൈസി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് മത്സരിക്കും

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ് നടക്കുക. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിട്ടതിനെക്കുറിച്ചുളള ചോദ്യത്തിന് പശ്ചിമബംഗാളിലെ തന്റെ പാര്‍ട്ടിയുടെ സ്ട്രാറ്റജി സമയമാവുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു ഒവൈസിയുടെ മറുപടി.

മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 294 സീറ്റുകളിലേക്കായുളള തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു-കോണ്‍ഗ്രസ് സഖ്യം, ബിജെപി എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനായിരിക്കും പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിക്കുക.

Contact the author

National Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More