കൊവിഡിനെ ഈ വര്‍ഷവും പിടിച്ചുകെട്ടാന്‍ കഴിയില്ല: ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിനെ ഈ വര്‍ഷം കഴിയുമ്പോഴേക്കും തുരത്താമെന്നത് പ്രായോഗികമായി നടക്കുന്ന കാര്യമല്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കൊവിഡിനെതിരായ വാക്‌സിനുകളുടെ വരവ് കൊവിഡ് ബാധിച്ചുള്ള മരണങ്ങളിലും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയരക്ടര്‍ ഡോ. മിഖായേല്‍ റയാന്‍ പറഞ്ഞു.

നിലവില്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുകയായിരിക്കണം എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധ. തുടരെ വാക്‌സിനുകള്‍ വരുന്നത് രോഗ്യവ്യാപനത്തിന്‍രെ തോത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കഴിവുകളത്രയും പുറത്തെടുത്താല്‍ മാത്രമേ ഈ വര്‍ഷാവസാനത്തോടെയെങ്കിലും നമുക്ക് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ - ഡാ. മിഖായേല്‍ റയാന്‍ പറഞ്ഞു.

അതേസമയം കൊവിഡിന്‍റെ  വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More