ഷിബു ബേബിജോണും ബാബു ദിവാകരനും ഉല്ലാസ് കോവൂരും ആര്‍ എസ് പി സ്ഥാനാര്‍ത്ഥികള്‍

കൊല്ലം: യു ഡി എഫ് ഘടക കക്ഷികളില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്ന പാര്‍ട്ടിയായി ആര്‍ എസ് പി. മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബാബു ദിവാകരന്‍, ഉല്ലാസ് കോവൂരുമാണ് 2021- ല്‍ പാര്‍ട്ടിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. കൂടുതല്‍ സീറ്റുകള്‍ക്കായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ യു ഡി എഫിനകത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉറപ്പുള്ള മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് വിവരം. 

ചവറ-ഷിബു ബേബി ജോണ്‍

പിതാവ് ബേബി ജോണ്‍ 35 വര്‍ഷത്തോളം കാലം പ്രതിനിധീകരിച്ച ചവറ തന്നെയാണ് ഇത്തവണയും ഷിബു ബേബി ജോണി അങ്കത്തട്ട്.  ബേബി ജോണിന്റെ നിര്യാണത്തെ തുടര്‍ന്ന് ചവറമത്സരിച്ച് ഷിബു ബേബി ജോണ്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എന്‍ വിജയന്‍ പിള്ളയോട് പരാജയപ്പെടുകയായിരുന്നു.

ഇരവിപുരം-ബാബു ദിവാകരന്‍

ഇരവിപുരം മണ്ഡലത്തില്‍ മൂന്ന് തവണ വിജയിച്ച ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ ബാബു ദിവാകരന് നറുക്ക് വീണത്. ആര്‍ എസ് പി പിളര്‍ന്നതിനെ തുടര്‍ന്ന് ആര്‍ എസ് പി (ബോള്‍ഷെവിക്), ആര്‍ എസ് പി (ബി മാര്‍ക്സിസ്റ്റ്) തുടങ്ങിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ബാബു ദിവാകരന്‍ മാതൃപാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ 2001 മുതല്‍ 2004 കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയുമായിരുന്നു. ഇപ്പോള്‍ ആര്‍ എസ് പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ബാബു ദിവാകരന്‍ മുന്‍ മന്ത്രി ടി. കെ. ദിവാകരന്‍റെ മകനാണ്. 

കുന്നത്തൂര്‍-ഉല്ലാസ്  കോവൂര്‍ 

ഉല്ലാസ് കോവൂര്‍ ഇത്തവണയും കുന്നത്തൂര്‍ മണ്ഡലത്തില്‍ ആര്‍ എസ് പി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ കോവൂര്‍ കുഞ്ഞുമോനോട്‌ പരാജയപ്പെട്ട ഉല്ലാസ് കോവൂരിനെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 

കഴിഞ്ഞ തവണ അഞ്ചു സീറ്റുകളിലാണ്  ആര്‍ എസ് പി മത്സരിച്ചത്. ഇതില്‍ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ്സുമായി വെച്ച് മാറുന്നതിനെ കുറിച്ചുള്ള മുന്നണി ഉഭയകക്ഷി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആറ്റിങ്ങള്‍, കയ്പ്പമംഗലം സീറ്റുകളില്‍ പ്രഖ്യാപനം വൈകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന കൊല്ലം വെച്ചുമാറാന്‍ ആര്‍ എസ് പി ശ്രമം നടത്തുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More