തേയില നുള്ളി പ്രിയങ്ക; ബിജെപിയെ ജനത്തിനു മടുത്തുവെന്ന് വിമര്‍ശനം

ദിസ്പൂര്‍:  അസമിൽ സജീവമായ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മുഴുകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ട് ദിവസത്തെ പ്രചരണത്തിനായി അസമിലെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സദ്ഗുരു ടീ ഗാർഡനിലെ സ്ത്രീ തൊഴിലാളികൾക്കൊപ്പം തേയില നുളളാൻ പ്രിയങ്കയെത്തിയത്.

മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. അതിനിടെ ബിജെപിക്കെതിരെ രൂക്ഷമായി സംസാരിക്കാനും പ്രിയങ്ക മറന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി‌എ‌എ നടപ്പാക്കുന്നതിനെക്കുറിച്ചു ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അക്കാര്യം അസമിൽ പരാമർശിക്കാൻ അവർക്കു ധൈര്യമില്ലെന്നു പ്രിയങ്ക അഭിപ്രായപ്പെട്ടു. 

2019ൽ സി‌എ‌എയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുണ്ടായ അസമിൽ അഞ്ചു പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു മുൻപു ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകും. അടുത്ത അഞ്ചു വർഷം അവ നിറവേറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
National Desk 12 hours ago
National

2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

More
More
National Deskc 13 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More
National Desk 14 hours ago
National

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

More
More
National Desk 14 hours ago
National

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

More
More
National Desk 15 hours ago
National

ചിലര്‍ അറിവുള്ളവരായി നടിക്കും, അതിലൊരാളാണ് മോദി - രാഹുല്‍ ഗാന്ധി

More
More