നോട്ടുനിരോധനമാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം- മന്‍മോഹന്‍ സിംഗ്

ഡല്‍ഹി: നോട്ടുനിരോധനമാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. രാജ്യത്ത് തൊഴിലില്ലായ്മ വളരെ ഉയര്‍ന്ന നിരക്കിലാണ്. 2016-ല്‍ നരേന്ദ്രമോദി  സര്‍ക്കാര്‍ എടുത്ത മണ്ടന്‍ തീരുമാനങ്ങളിലൊന്നാണ് നോട്ടുനിരോധനം. അസംഘടിത മേഖലയെ നോട്ടുനിരോധനം പൂര്‍ണമായും തകര്‍ത്തെന്നും മന്‍മോഹന്‍ സിംഗ് വിലയിരുത്തി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസര്‍ക്കാരുകളുമായി കൃത്യമായി ആശയവിനിമയം നടത്താത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്ന വായ്പ്പാ പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും എടുക്കുന്ന നടപടികള്‍കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും പൊതു ധനസഹായം തകരാറിലാണ് അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അമിത വായ്പ്പ എടുക്കേണ്ട സാഹചര്യം വരും ഇത് ഭാവി ബജറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക നിലവാരം ഉയര്‍ന്നതാണെങ്കിലും മറ്റുമേഖലളില്‍ ശക്തമായ ശ്രദ്ധ ആവശ്യമാണ്, തൊഴിലുകള്‍ ഓണ്‍ലൈന്‍ ആയി ചെയ്യുന്നത് വ്യാപകമായത് സംസ്ഥാനത്തെ ഐടി മേഖലയെ കൂടുതല്‍ മുന്നോട്ട് നയിച്ചേക്കാം എന്നാല്‍ മഹാമാരി ടൂറിസം മേഖലയില്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More