മ്യാൻമറിൽ 38 പേരെ പട്ടാളം വെടിവച്ചുകൊന്നു; പതറാതെ മ്യാന്മർ ജനത

മ്യാന്‍മര്‍:  മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതമായി തുടരുന്നു. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. മ്യാൻമറിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് മ്യാൻമറിലെ യുഎൻ പ്രതിനിധി ക്രിസ്റ്റിൻ ഷ്രാനർ ബർഗെനർ പറഞ്ഞു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്.

അതേസമയം, പുറത്താക്കപ്പെട്ട നേതാവ്‌ ഓങ്‌ സാൻ സൂകിക്കെതിരെ രണ്ട്‌ കേസ്‌ കൂടി ചുമത്തി. നിലവിൽ ഇവർക്കെതിരെ രണ്ട്‌ കേസുണ്ട്‌. അക്രമങ്ങൾക്ക്‌ പ്രേരിപ്പിച്ചത്‌ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ്‌ പുതുതായി ചുമത്തിയത്‌. കോടതി നടപടികളിൽ സൂകി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഫെബ്രുവരി ഒന്നിന്‌ സൈന്യം തടവിലാക്കിയശേഷം അവർ ആദ്യമായാണ്‌ ലോകത്തിന്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടത്‌. 15നാണ്‌ അടുത്ത വാദം കേൾക്കൽ‌. 

പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎൻ പ്രതിനിധികൾ പറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More