താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ഉത്തർ പ്രദേശ് പൊലീസിന്റെ 112 എന്ന എമർജൻസി നമ്പറിലേക്കാണ് ഭീഷണി ഫോൺ കോൾ എത്തിയത്. തുടർന്ന് സുരക്ഷ ഏജൻസികൾ താജ്മഹലിൽ തിരച്ചിൽ ആരംഭിച്ചു. താജ്മഹലിന് ഉള്ളിൽ ചില സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച ആൾ പൊലീസിനോട് പറയുകയായിരുന്നു. താജ്മഹലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന യുപി പൊലീസും സിഐഎസ്എഫും ഉടൻ തന്നെ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു തിരച്ചിൽ നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഉടന്‍ തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകർഷിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ് താജ്മഹൽ. പ്രതിവർഷം കോടിക്കണക്കിന് വിനോദ സഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കുന്നതിനായി എത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More