യുപിയില്‍ വര്‍ഗീയതയോ വിവേചനമോ ഇല്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വര്‍ഗീയതയോ വിവേചനമോ ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജനസംഖ്യയുടെ പത്തൊമ്പത് ശതമാനം മുസ്ലീം ജനവിഭാഗമാണ്, ക്ഷേമപദ്ധതികളുടെ 30 ശതമാനം ഉപഭോക്താക്കളും മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭവന പദ്ധതി, സൗജന്യ വൈദ്യുതി കണക്ഷന്‍, ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ പാചക വാതക കണക്ഷന്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. പദ്ധതികള്‍ ഗുണഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കാനായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച കാലത്ത് യുപിയുടെ സമ്പദ് വ്യവസ്ഥ ഏറെ മുന്നിലായിരുന്നു പിന്നീട് സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങി അധികാരത്തില്‍ വന്ന പാര്‍ട്ടികളെല്ലാം യുപിയുടെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വികസനത്തിന്റെ മാതൃകകളാക്കി അവതരിപ്പിച്ച സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഉത്തര്‍പ്രദേശ് എന്ന് യോഗി അവകാശപ്പെടുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More