മോദിയുടെ തെരഞ്ഞെടുപ്പുകാലത്തെ തമിഴ് സ്‌നേഹം ജനങ്ങള്‍ക്ക് മനസിലാകും: കമല്‍ ഹാസന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴിനോടുളള സ്‌നേഹം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനുശേഷമുളള ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാനാവാത്തതില്‍ ഖേദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടാണ് കമല്‍ ഹാസന്‍ സംസാരിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പെട്ടെന്നുണ്ടാവുന്ന തമിഴ് സ്‌നേഹത്തിന്റെ കാരണം ജനങ്ങള്‍ക്ക് മനസിലാവും. തമിഴില്‍ രണ്ടുവാക്ക് സംസാരിച്ചാല്‍ എല്ലാവരും അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്‌നാട്ടുകാരെ വില്‍പ്പനയ്ക്കു വച്ചിട്ടില്ല, അവരുടെ വോട്ടും വില്‍പ്പനക്കില്ല- കമല്‍ ഹാസന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ തമിഴ് സാഹിത്യത്തെയും കവിതയെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തമിഴ് പഠിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ് നടക്കുക. അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ചികിത്സ, സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് വീട്, സാനിറ്ററി നാപ്കിന്‍ വിതരണം, വീട്ടമ്മമാര്‍ക്ക് മാസശമ്പളം തുടങ്ങി സ്ത്രീകള്‍ക്കായി നിരവധി വികസന പദ്ധതികളാണ് കമല്‍ ഹാസന്‍ മുന്നോട്ടുവയ്ക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More