കസ്റ്റംസ്‌‌ പ്രസ്‌താവന: ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമെന്ന് സിപിഎം

എല്‍ഡിഎഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവനയെന്ന് സിപിഎം. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സില്‍ മുഖ്യമന്ത്രി  പിണറായി വിജയനും ഈ സര്‍ക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ്‌ ഉള്ളത്‌. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമായി. തെരഞ്ഞെടുപ്പ്‌ പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഡ്‌ഢികളാണെന്നു കരുതരുത്‌. യുഡിഎഫ്‌-ബിജെപി കൂട്ടുകെട്ട്‌ നടത്തുന്ന ഈ വെല്ലുവിളിക്ക്‌ കേരളം ശക്തമായ മറുപടി നല്‍കുമെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്‌ട്രേട്ടിന്‌ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക്‌ ശേഷം തെരഞ്ഞെടുപ്പ്‌ പ്രഖ്യപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ്‌‌ പ്രസ്‌താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്‌. ഇത്‌ പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണ്‌.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാന രഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്‌താവനകളും സത്യവാങ്‌മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ്‌ ഇ.ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്‌.

സ്വര്‍ണ്ണക്കടത്ത്‌ അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക്‌ ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്ടിച്ച്‌ സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയതാണ്‌. അതില്‍ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക്‌ നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാന്‍ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കേരളീയ ജനതയോട്‌ അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More