അനുരാഗിനും തപ്സിക്കും ശിവസേനയുടെ പിന്തുണ

ഡല്‍ഹി: ചലചിത്രപ്രവര്‍ത്തകരായ അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളില്‍ നടന്ന ആദായനികുതി വകുപ്പ് റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരെ അനുകൂലിച്ചതുകൊണ്ടാണ് ഇരുവര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ നേരിടേണ്ടിവരുന്നതെന്ന് ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമനയുടെ  എഡിറ്റോറിയലിലാണ് ശിവസേന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റും നടി ദീപിക പദുക്കോണിനെതിരായ മോശം പ്രചാരണങ്ങളുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നവയാണെന്നും ശിവസേന വ്യക്തമാക്കി. ബോളിവൂഡ് താരങ്ങളില്‍ ഇവര്‍ രണ്ടുപേരും മാത്രമല്ല നിയമ ലംഘനങ്ങള്‍  നടത്തിയിട്ടുള്ളത് എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ  സംസാരിച്ചതിനാലാണ് ഇരുവരെയും അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നത്. ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനുപിന്നാലെയാണ്കേന്ദ്ര സര്‍ക്കാര്‍ ദീപിക പദുക്കോണിനെതിരെ  തിരിഞ്ഞത്.

അനുരാഗ് കശ്യപ്, തപ്‌സി പന്നു, വികാസ് ബഹല്‍, മധു മന്തേന തുടങ്ങിയ ചലചിത്രപ്രവര്‍ക്കകരുടെ ഓഫീസുകളിലും വീടുകളിലും ബുധനാഴ്ച്ചയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത്. അനുരാഗിന്റെയും തപ്‌സിയുടെയും വരുമാനത്തില്‍ പൊരുത്തക്കേടും കൃത്രിമത്വവും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 8 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 9 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More