എത്ര അടിച്ചമര്‍ത്തിയാലും കര്‍ഷകരുടെ സമരവീര്യം ചോരില്ല - അഖിലേഷ് യാദവ്

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അധികാരത്തിലിരിക്കുന്നതിന്റെ അഹങ്കാരമാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടക്കാന്‍ കാരണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അഹങ്കാരികളായ അധികാരികളെ പുറത്താക്കാന്‍ കര്‍ഷകര്‍ക്കും അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭത്തിനിടെ ഇരുന്നൂറിനടുത്ത് കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ മോദി സര്‍ക്കാര്‍ അവരെ രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തുന്ന ശത്രുക്കളായാണ് കാണുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അധികാരങ്ങള്‍ നല്‍കിയിരുന്നതെങ്ങനെയെന്നും പിന്നീട് ഇന്ത്യയുടെ സ്വത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി കൊളളയടിച്ചതെങ്ങനെയെന്നുമുളള ചരിത്രം കര്‍ഷകര്‍ മനസിലാക്കണം. ചരിത്രം ആവര്‍ത്തിക്കുകയാണ്, ഇന്ത്യയിലെ ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ആസൂത്രിതമായി അധികാരങ്ങള്‍ നല്‍കുകയും കോര്‍പ്പറേറ്റുകള്‍ ജനങ്ങളുടെ ചിലവില്‍ സമ്പന്നരാവുകയുമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അടിച്ചമര്‍ത്തുംതോറും കര്‍ഷകരുടെ ഇച്ഛാശക്തി വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 18 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 18 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More