ലോസ് ഏഞ്ചല്‍സ്: കൊവിഡ് വാക്‌സിന്‍ നല്‍കി യുഎസിലെ മൃഗശാല. സാന്‍ ഡിയാഗോ മൃഗശാലയിലെ ഒന്‍പത് ഗൊറില്ലകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയത്. ആദ്യമായാണ് മനുഷ്യനല്ലാതെ മറ്റൊരു ജീവി വര്‍ഗത്തിന് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതെന്ന് കാലിഫോര്‍ണിയയിലെ മൃഗശാല അധികൃതര്‍ അറിയിച്ചു. ഒരു വെറ്റിനറി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മൃഗങ്ങള്‍ക്കായി പ്രത്യേകമായി നിര്‍മിച്ച വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഡോസ് വീതമാണ് ഗൊറില്ലകള്‍ക്ക് നല്‍കിയത്.
ലോകപ്രശസ്തമായ സാന്‍ ഡിയോഗോ മൃഗശാലയില്‍ ജനുവരിയിലാണ് ജീവനക്കാരില്‍ നിന്ന് എട്ട് ഗൊറില്ലകളിലേക്ക് കൊവിഡ് പടര്‍ന്നത്. പിന്നീട് മൃഗങ്ങളെ സംരക്ഷിക്കാനായി നിയമിക്കുന്ന ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തുകയും ചെയ്തു.രോഗം ബാധിച്ച ഗൊറില്ലകളുടെ ശരീരത്തില്‍ ഇതിനകം ആന്റിബോഡികള്‍ ഉണ്ടായിട്ടുണ്ട് അതിനാലാണ് അവയ്ക്ക് വാക്‌സിനേഷന്‍ നല്‍കാത്തതെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി. പൂച്ചകളിലും നായ്ക്കളിലും പരീക്ഷിച്ചതിനുശേഷമാണ് കുരങ്ങുകള്‍ക്ക് കുത്തിവയ്പ്പ് നടത്തിയത്.