ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ധര്‍മശാല: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രാവിലെ ഏഴുമണിയോടുകൂടി ധര്‍മശാല സോണല്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. അര മണിക്കൂറോളം നിരീക്ഷണത്തില്‍ കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. വാക്‌സിന്‍ നല്‍കിയതിന് ഇന്ത്യന്‍ സര്‍ക്കാരിനോട് ദലൈലാമയുടെ ഓഫീസ് നന്ദി പറഞ്ഞു. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാനായി മുന്നോട്ടുവരണമെന്ന് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ദലൈലാമ ആഹ്വാനം ചെയ്തു.

ദലൈലാമയ്ക്ക് കുത്തിവയ്പ്പിനുളള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ രണ്ടുമാസം മുന്‍പേ തന്നെ സംസ്ഥാനത്തോടും കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഹിമാചല്‍ പ്രദേശില്‍ നിലവില്‍ 589 സജീവ കൊവിഡ് കേസുകളാണുളളത്. 57,428പേര്‍ രോഗമുക്തി നേടിയപ്പോള്‍ 997 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്.

അതേസമയം, രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ തുടരുകയാണ്. അറുപത് വയസിനു മുകളില്‍ പ്രായമുളളവരും ഗുരുതര രോഗമുളളവര്‍ക്കുമാണ് നിലവില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനകം വൈറസിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More