കര്‍ഷകചൂഷണത്തില്‍ ബിജെപി ബ്രിട്ടീഷുകാരെപ്പോലെ - പ്രിയങ്കാ ഗാന്ധി

മീററ്റ്: ബ്രിട്ടീഷുകാരെപ്പോലെ ബിജെപിയും കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കര്‍ഷകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ പ്രക്ഷോഭം ആരംഭിച്ച സ്ഥലമാണിത്. ഇവിടെ നിന്നാണ് സ്വാതന്ത്ര്യത്തിനായുളള നമ്മുടെ ആദ്യ പോരാട്ടം ആരംഭിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതും നമുക്ക് സ്വാതന്ത്ര്യം നേടി തന്നതും ഈ രാജ്യത്തെ കര്‍ഷകര്‍ തന്നെയാണ്.അക്കാലത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് സമരങ്ങളില്‍ പങ്കെടുത്തത്. പലരും ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ചു, എന്തിനുവേണ്ടിയുളള പോരാട്ടമായിരുന്നു അത്. ബ്രിട്ടീഷ് ഭരണകൂടം കര്‍ഷകരെ ചൂഷണം ചെയ്യുകയായിരുന്നു. കര്‍ഷകര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണം അവര്‍ ബ്രിട്ടീഷ് കമ്പനിക്കായി ശേഖരിച്ചു. സമാനമായ രീതിയില്‍ ബിജെപി സര്‍ക്കാരും കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ഈ മൂന്ന് നിയമങ്ങള്‍ നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നിങ്ങളില്‍ നിന്ന് തട്ടിയെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.

നൂറ് ദിവസമല്ല നൂറ് മാസമായാലും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ക്കൊപ്പം പോരാടുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രതീക്ഷ കൈവിടരുത് എത്ര കാലമെടുത്താലും കോണ്‍ഗ്രസ് കര്‍ഷകരുടെ പോരാട്ടത്തില്‍ കൂടെയുണ്ടാവുമെന്ന് പ്രിയങ്കാ ഗാന്ധി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. 

അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷകരുടെ സമരം 102-ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 13-ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ബിജെപിയ്ക്ക് വോട്ടു ചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 13 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 13 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More