ശ്രീനിവാസനും സിദ്ദീഖും ട്വിന്റി ട്വന്റിയില്‍; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തലപ്പത്ത്

നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. മൂവരും ട്വന്റി ട്വന്റിയുടെ ഏഴംഗ ഉപദേശക സമിതിയില്‍ അംഗമാവുകയും ചെയ്തു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് സമിതിയുടെ ചെയര്‍മാന്‍. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി ട്വന്റി പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനും സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

ട്വന്റി-ട്വന്റിയെ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ട്വന്റി-ട്വന്റി എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്സരിക്കുന്നുണ്ട്. അവര്‍ അതില്‍ വിജയിക്കുകയാണെങ്കില്‍ കേരളത്തിന് മാതൃകയാണ്.കേരളത്തില്‍ ട്വന്റി-ട്വന്റി സജീവമാകാന്‍ അത് കാരണമാകുമെന്നും ശ്രീനിവാന്‍ പറഞ്ഞു. ട്വന്റി ട്വന്റി നാല് പഞ്ചായത്തുകളിലെ ഭരണം നേടിയത് കോര്‍പ്പറേറ്റ് ഭരണം കൊണ്ടല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും പറഞ്ഞു. 

അതേസമയം, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ചേരുമെന്ന് ട്വന്റി ട്വന്റി കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് വ്യക്തമാക്കി. 2015ലാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി കൂട്ടായ്മയില്‍ ഭരണത്തിലേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി കൂട്ടായ്മ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More