ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി

സിനിമ മേഖലയ്ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇളവുകളും അനുവാദങ്ങളും നല്‍കുന്നു. എന്നാല്‍ നാടകക്കാരെ തഴയുകയാണെന്ന് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം സെക്കന്റ് ഷോക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ നാടകക്കാരോട് വിവേചനം കാട്ടുന്ന ഇടതുപക്ഷ സര്‍ക്കാരിനോടുള്ള തന്റെ എല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ഇക്കാര്യം കുറിച്ചത്.

ഹരീഷ് പേരടി പറഞ്ഞത്:

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു... നാടകക്കാരന് മാത്രം വേദിയില്ല... Iffk നടന്നു... Itfok നടന്നില്ല... രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല... ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു... നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം... ലാൽസലാം...

ഇടതുപക്ഷ സര്‍ക്കാരിനെ ശക്തമായി പിന്തുണച്ചിരുന്ന നടനായിരുന്നു ഹരീഷ് പേരടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന് വിജയമുണ്ടാകുമെന്നും തുടര്‍ ഭരണമുണ്ടാകുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 3 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 5 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 6 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 7 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More