ഇസ്ലാമാബാദ്: ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് സ്വീകരിക്കനൊരുങ്ങി പാകിസ്ഥാന്. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് വാക്സിന് വാങ്ങാനുള്ള പാകിസ്ഥാന്റെ തീരുമാനം. 4 കോടിയിലധികം ഡോസ് വാക്സിനാണ് പാകിസ്ഥാന് ഇന്ത്യയില്‍ നിന്നും വാങ്ങുന്നത്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഗ്ലോബല്‍ അലയന്‍സ് വാക്സിന് ഇമ്മ്യുനൈസേഷന് കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 1.6 കോടി വാക്സിനാണ് പാകിസ്ഥാന് വാങ്ങുന്നത്. പാകിസ്ഥാന് ആരോഗ്യ സെക്രട്ടറി അമീര്‍ അഷറഫ് ഖജ്വയാണ് പബ്ലിക് അക്കൗണ്ട് കമ്മറ്റിയെ ഇ വിവരം അറിയിച്ചിരിക്കുന്നത്. ഇത്രയും വാക്സിന് എവിടെ നിന്ന് ലഭിക്കുമെന്ന പാകിസ്ഥാന് സെനറ്റര്‍ മുഷഹിദ് ഹുസൈന് സയെദ്ന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ വിവരം വെളുപ്പെടുത്തിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് പാകിസ്ഥാന് വാങ്ങുക.
1990കളില്‍ ആരംഭിച്ച ഈ കരാര്‍ ലക്ഷ്യം വെക്കുന്നത് ദരിദ്ര രാജ്യങ്ങളിലെ കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ വിതരണം ചെയ്യുകയെന്നതാണ്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് വാക്സിന് ലഭ്യമാക്കുവാന്‍ 2020 സെപ്റ്റംപറില്‍ ഇന്ത്യയുമായി പാകിസ്ഥാന് കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത് .
2020 ഫെബ്രുവരി 26നാണ് പാകിസ്താനില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത് . ഇതിനോടനുബന്ധിച്ച് രാജ്യത്ത് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.