കര്‍ഷകര്‍ മോദിയുടെ ഭരണം അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനും തയാറാണ്- നരേന്ദ്ര ടികായത്ത്

ഡല്‍ഹി: കര്‍ഷകര്‍ മോദി സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനും തയാറാണെന്ന് കര്‍ഷകനേതാവ് നരേന്ദ്ര സിംഗ് ടികായത്ത്. മോദി സര്‍ക്കാരിന്റെ ശേഷിക്കുന്ന മൂന്നര വര്‍ഷവും കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പോരാടാനായി ഡല്‍ഹിയില്‍ തുടരാന്‍ കര്‍ഷകര്‍ തയാറാണ്. കേന്ദ്രം ഏതൊക്കെ രീതിയില്‍ ശ്രമിച്ചാലും കര്‍ഷകപ്രക്ഷോഭം തകര്‍ക്കാന്‍ കഴിയില്ലെന്നും  കര്‍ഷകനേതാവ് മഹേന്ദ്രസിംഗ് ടികായത്തിന്റെ മകന്‍ കൂടെയായ നരേന്ദ്ര ടികായത്ത് പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് കേന്ദ്രസര്‍ക്കാര്‍, ഇത്തരത്തിലുളള ഒരു പ്രതിഷേധത്തെ ഇതുവരെ സര്‍ക്കാര്‍ അഭിമുഖീകരിച്ചിട്ടില്ല. ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടിട്ടുളളത് അവയെ തന്ത്രത്തിലൂടെ അടിച്ചമര്‍ത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ കേന്ദ്രത്തിന്റെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും നരേന്ദ്ര ടികായത്ത് പറഞ്ഞു.

1986-ല്‍ മഹേന്ദ്രസിംഗ് ടികായത്ത് രൂപീകരിച്ച ഭാരതീയ കിസാന്‍ യൂണിയനില്‍ നരേന്ദ്ര ടിക്കായത്ത് ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ല.  അദ്ദേഹത്തിന്‍റെ  സഹോദരന്‍മാരായ രാകേഷ് ടികായത്തും നരേഷ് ടികായത്തുമാണ് ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്. കര്‍ഷകപ്രക്ഷോഭത്തിന്റെ മറവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ നിരസിച്ച അദ്ദേഹം, ആരോപണം  തെളിയിക്കപ്പെട്ടാല്‍  മുഴുവന്‍ ടികായത്ത് കുടുംബവും കര്‍ഷകസമരത്തില്‍ നിന്ന് പുറത്തുപോകുമെന്നും അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More