അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ് ഹൗസ്. ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും വളര്‍ത്തുന്ന രണ്ട് ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുളള നായ്ക്കളെയാണ് ബൈഡന്റെ ഡെലാവേറിലുളള വീട്ടിലേക്ക് തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം ബൈഡന്റെ നായ്ക്കളിലൊരാള്‍ വൈറ്റ് ഹൗസ് ജീവനക്കാരനെ ആക്രമിച്ചതിനു പിന്നാലെയാണ് നടപടി. പരിക്കേറ്റ ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുളള് മറ്റ് വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസ് പ്രസ് സെക്ട്രട്ടറി ജെന്‍ സാക്കിയാണ് നായ്ക്കളെ തിരിച്ചയക്കുന്നത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ചാംപ്, മേജര്‍ എന്നാണ് ബൈഡന്റെ വളര്‍ത്തുനായ്ക്കളുടെ പേരുകള്‍. ഇരുവരും പുതിയ സാഹചര്യവും ചുറ്റുപാടുകളുമായി ഇണങ്ങിവരുന്നേയുളളുവെന്നും മേജര്‍ അപരിചിതനായ വ്യക്തിയെ കണ്ടപ്പോഴാണ് ആക്രമിച്ചത് ഉടന്‍ തന്നെ വൈറ്റ് ഹൗസ് മെഡിക്കല്‍ യൂണിറ്റ് ജീവനക്കാരന് ആവശ്യമായ ചികിത്സ നല്‍കിയെന്നും ജെന്‍ സാക്കി വ്യക്തമാക്കി. മൂന്നു വയസുകാരനായ മേജര്‍ മുന്‍പും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ ചാടുകയും, കുരയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. മേജറില്ലാതെ ചാംപിന് തനിയെ നില്‍ക്കാനാവില്ല, ഇരു നായ്ക്കളും തമ്മില്‍ നല്ല ആത്മബന്ധമാണ്, അവയെ വീട്ടിലേക്ക് മാറ്റിയാലും ഉടന്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ജെന്‍ സാകി പറഞ്ഞു.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More