പത്മജയും സിദ്ധിക്കും പ്രകാശും അനിലും കുഴല്‍നാടനും അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍

ഡല്‍ഹി: നേതാക്കള്‍ തമ്മിലുള്ള വാക്പോരിനും ഗ്രൂപ്പ് വിലപേശലിനും ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളാ നേതാക്കള്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇതിനായുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ എ കെ ആന്റണി, കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കളുടെ മധ്യസ്ഥതയില്‍ നടക്കുന്നത്. 

ഗ്രൂപ്പ് കടുംപിടുത്തങ്ങള്‍ അവസാനിപ്പിച്ചു ജയം മാത്രം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കാനാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി കേരളാ നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് തങ്ങളുടെ ഗ്രൂപ്പ് നേതാക്കളെ പിണക്കിക്കൊണ്ട് മുന്നോട്ടുപോകാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഹൈക്കമാണ്ട് ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളുടെ അസംതൃപ്തി പൊതുവില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇരുവരുടേയും നിര്‍ദ്ദേശങ്ങള്‍ പരമവാധി അംഗീകരിക്കാനുള്ള ശ്രമം കേന്ദ്ര നേതാക്കളുടെ പക്ഷത്തുനിന്ന് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. 

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയുടെ ശക്തമായ പിന്തുണയുള്ള കോഴിക്കോട് മുന്‍ ഡിസിസി  പ്രസിഡന്‍റ് ടി. സിദ്ധിഖ് അന്തിമ പട്ടികയില്‍ ഇടം പിടിക്കുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്തുനിന്ന് മാറിയ സിദ്ധിഖ് കല്പറ്റയില്‍ എല്‍ ഡി എഫിലെ എം വി ശ്രേയാംസ് കുമാറിനെ നേരിടും. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന് നിര്‍ണ്ണായക സ്വാധീനമുള്ള തൃശൂരില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുതിര്‍ന്ന നേതാവുമായ പത്മജ വേണുഗോപാല്‍ മത്സരിക്കും. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണ്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി വലിയ മുന്നേറ്റം നടത്തിയ തൃശൂരില്‍ ശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന കാര്യത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും എകാഭിപ്രായമാണ്.

മാനന്തവാടിയില്‍ മുന്‍ മന്ത്രി പി. കെ. ജയലക്ഷ്മിയും, നിലമ്പൂരില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് വി. വി. പ്രകാശും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ പതിവുപോലെ കെ.പി.അനില്‍ കുമാറും എന്‍.സുബ്രഹ്മണ്യനും തന്നെയാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. ചാലക്കുടിയില്‍ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ജനങ്ങള്‍ക്ക് സുപരിചിതനായ മാത്യുകുഴല്‍നാടന്‍ മത്സരിച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എറണാകുളം മണ്ഡലത്തില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ പേരാണ് പരിഗണയില്‍ ഉള്ളത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More