വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് വേണ്ട

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാസ്‌കില്ലാതെ പുറത്തിറങ്ങാമെന്ന് അമേരിക്ക. മാസ്‌കില്ലാതെ വീടുകളിലും മറ്റിടങ്ങളിലും ഒത്തുകൂടാമെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അറിയിച്ചു. പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാത്തവരെ സന്ദര്‍ശിക്കുന്നതിനും മാസ്‌ക് നിര്‍ബന്ധമല്ല, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് കൊവിഡ് പടരാനുളള സാധ്യത വളരെ കുറവാണെന്നും സിഡിസി ഡയറക്ടര്‍ റോച്ചല്‍ വാലന്‍സ്‌കി പറഞ്ഞു.

കുത്തിവയ്പ്പ് എടുക്കുന്നവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാലും ഇനി മുതല്‍ രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ടെന്നും സി ഡി സി നിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും സിഡിസി വ്യക്തമാക്കി.

യുഎസില്‍ സ്‌കൂളുകളും ബിസിനസുകളുമെല്ലാം പുനരാരംഭിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശങ്ങള്‍. പ്രതിദിനം അറുപതിനായിരത്തിലേറേ കേസുകളാണ് ഇപ്പോഴും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ചുലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Contact the author

International Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More