ഓഡിയോ കാസറ്റിന്‍റെ പിതാവ് ലൂ ഓട്ടന്‍സ് ഓര്‍മ്മയായി

ആംസ്റ്റര്‍ഡാം: ഓഡിയോ കാസറ്റുകളുടെ കണ്ടുപിടുത്തത്തിലൂടെ സംഗീതാസ്വാദനത്തിനും കേള്‍വിശീലങ്ങള്‍ക്കും പുതിയ മാനം നല്‍കിയ ലൂ ഓട്ടന്‍സ്  ഓര്‍മ്മയായി.1960- കളിലാണ് ലൂ ഓട്ടന്‍സ് ഓഡിയോ കാസറ്റ് കണ്ടു പിടിച്ചത്. ഇത് സംഗീത ലോകത്തിന് പുതിയ വഴിത്തിരിവായിരുന്നു. ഫിലിപ്പ്സിന്‍റെ പ്രോഡക്റ്റ് വിഭാഗം തലവനായി 1960 ലാണ് ലൂ ഓട്ടന്‍സ് ‌ചുമതലയേക്കുന്നത്. ഇക്കാലയളവിലാണ്‌ ഓട്ടന്‍സ് നിരവധി പരീക്ഷണങ്ങള്‍ നടത്തി കാസറ്റ് രൂപകല്‍പ്പന ചെയ്തത്. 

1963-ല്‍ ബെര്‍ലില്‍ റേഡിയോ ഇലക്‌ട്രോണിക്‌സ് മേളയിലാണ് കാസറ്റ് ആദ്യമായ് പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നത്. ആ കാലഘട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയ ഉത്പന്നങ്ങളില്‍ ഒന്നായി കാസറ്റ്‌ മാറി. സിഡിയുടെ രൂപകല്‍പനയിലും ഓട്ടന്‍സ് ഒട്ടും കുറയാത്ത പങ്കുവഹിച്ചിട്ടുണ്ട് .1982-ല്‍ ഫിലിപ്സ് സിഡി പ്ലയര്‍ പുറത്തിറക്കിയതോടെ കാസറ്റുകള്‍ കാലഹരണപെട്ടുവെന്ന് ലൂ ഓട്ടന്‍സ് അഭിപ്രായപ്പെട്ടിരുന്നു.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കാസറ്റുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും, പുതിയ തലമുറയിലെ പ്രശസ്ത സംഗീതജ്ഞരായ ലേഡി ഗാഗ, ദ കില്ലേര്‍സ് എന്നിവരുടെ പുതിയ ആല്‍ബങ്ങള്‍  ഓഡിയോ കാസറ്റിലൂടെ വിപണിയില്‍ എത്തിച്ചത് വാര്‍ത്തയായിരുന്നു.1921ലാണ് ജൂണ്‍ 26-ന് നെതര്‍ലന്‍ഡ്‌സിലെ ഡ്യൂസിലാണ് ലൂ ഓട്ടന്‍സ് ജനിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികല്‍സയിലായിരുന്ന ലൂ ഓട്ടന്‍സ്, തന്‍റെ 94-ാം വയസിലാണ്‌ മരണപ്പെട്ടത്.

Contact the author

International Desk

Recent Posts

International

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

More
More
International

ആക്രമണം റുഷ്ദി ഇരന്നുവാങ്ങിയത്- ഇറാന്‍

More
More
International

'അടുത്തത് നീയാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

More
More
International

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
International

അക്രമം ഭീരുത്വമാണ്: സല്‍മാന്‍ റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

More
More
Web Desk 5 days ago
International

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

More
More