ഭരണത്തുടര്‍ച്ചയുണ്ടായാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍; പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കും - ബാലകൃഷ്ണന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം  കോടിയേരി ബാലകൃഷ്ണന്‍. 60വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ഉറപ്പാകും. എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍  നല്കാനുള്ള പദ്ധതിയും സര്‍ക്കാര്‍  ആസൂത്രണം ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണ്‍ പറഞ്ഞു..

കേരളത്തിലെ എല്ലാ വീടുകളും സുരക്ഷിതമായിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസനമാണ്  5 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നേടിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു .

ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ കുടിശ്ശികയായിരുന്നു. ഈ കുടിശ്ശിക പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് പൂര്‍ണമായി കൊടുത്ത് തീര്‍ത്തത്. ഘട്ടംഘട്ടമായി അത് 1600 രൂപയായി ഉയര്‍ത്തിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More